‘എന്റെ രേഖകള്‍ കാണിക്കാം, നിങ്ങളുടെ പരമോന്നത നേതാവ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കുമോ?’: സംഘപരിവാറിന് ദീപ്‌കെയുടെ മറുപടി
ന്യൂഡല്‍ഹി: തനിക്കെതിരെ അധിക്ഷേപം കടുപ്പിച്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും ‘ചക്രവര്‍ത്തി’ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ എന്നുമാണ് ദീപ്‌കെ മോദിയെ ലക്ഷ്യമിട്ട് ചോദിച്ചത്. ‘ഞാന്‍ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബിജെപി പ്രവര്‍ത്തകന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പ് ലെറ്ററും എജ്യുക്കേഷന്‍ ലോണ്‍ രേഖകളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത […]























