whatsapp chat
Call now
Latest

മോദിയുടെ ജനപ്രീതി കുറയുന്നു; സര്‍ക്കാരിന്റെ ഇമേജിലും ഇടിവെന്ന് ഇന്ത്യ ടുഡെ സര്‍വെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സർവേ റിപ്പോർട്ട്. ഓഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സർവേയില്‍ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 62 ശതമാനം പേരായിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ സർവേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. ആറു മാസത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവ്.

എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സർവേ വിലയിരുത്തുന്നു. ഇത്തവണ 52.4 ശതമാനം ആളുകളാണ് എൻഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സർവേയില്‍ ഇത് 62.1 ശതമാനമായിരുന്നു. ആറു മാസത്തിനിടെ രേഖപ്പെടുത്തിയത് 10 ശതമാനത്തിന്റെ കുറവാണ്. 15.3 ശതമാനം പേരും സർക്കാരിനെ കുറിച്ച്‌ അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു. സർവേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സർവേയില്‍ പ്രതികരിച്ചവരില്‍ 34.2 ശതമാനം പേർ പ്രധാനമന്ത്രിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനത്തെ ‘മികച്ചത്’ എന്ന വിലയിരുത്തി. ഫെബ്രുവരിയിലെ സർവേയില്‍ 36.1 ശതമാനം പേർ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഇത്തവണ പ്രകടനം ‘നല്ലത്’ എന്ന് വിലയിരുത്തിയത് 23.8 ശതമാനമാണ്. 12.7 ശതമാനം പേർ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്നും അഭിപ്രായപ്പെട്ടു. പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 13.8 ശതമാനം ആളുകളാണ്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.