whatsapp chat
Call now
Latest Tech

ശത്രുക്കളുടെ മുട്ട് വിറയ്ക്കും; കാലഭൈരവ് ഡ്രോണുകള്‍ തയ്യാര്‍, നിര്‍മിതബുദ്ധിയില്‍ ശക്തരായി ഇന്ത്യ

ഇന്ത്യയുടെ ആദ്യ എഐ അധിഷ്ഠിത മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോങ് എൻഡ്യുറൻസ് (MALE) കോംബാറ്റ് ഡ്രോണ്‍ അവതരിപ്പിച്ച്‌ ബെംഗളുരുവിലെ ഫ്ളൈയിങ് വെഡ്ജ് ഡിഫൻസ് ആന്റ് എയറോസ്പേസ് (FWDA).’കാലഭൈരവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ 2025 ഓഗസ്റ്റ് 22 നാണ് പുറത്തിറക്കിയത്. ഡ്രോണിന്റെ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യം അവതരണ പരിപാടിയില്‍ പ്രദർശിപ്പിച്ചു.

ഒരു ദക്ഷിണേഷ്യൻ രാജ്യത്ത് നിന്ന് 2.5 കോടി ഡോളറിന്റെ കയറ്റുമതി ഓർഡർ ലഭിച്ചതായി കമ്ബനി അറിയിച്ചു. അന്തർദേശീയ തലത്തില്‍ ഇന്ത്യൻ നിർമിത ഓട്ടോണമസ് വിമാനത്തിൻമേലുള്ള വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നതെന്നും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ വിശ്വസ്ഥരായ വിതരണക്കാരെന്ന നിലയില്‍ ഇന്ത്യൻ വളർന്നതിന്റെ തെളിവാണിതെന്നും കമ്ബനി പറഞ്ഞു.ദശാബ്ദങ്ങളായി ഇന്ത്യ, പ്രഡേറ്റർ, ഇസ്രയേലി സെർച്ചർ തുടങ്ങിയ വിദേശ നിർമിത ഡ്രോണ്‍ സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഈ സംവിധാനങ്ങള്‍ക്ക് എംബഡഡ് കില്‍ സ്വിച്ചുകള്‍ വഴി ഏത് നിമിഷവും പ്രവർത്തനരഹിതമാക്കാനുള്ള സാധ്യത, വിമാനങ്ങളുടെ സഞ്ചാര വിവരങ്ങള്‍ ബാഹ്യ സെർവറുകളിലൂടെ വഴിതിരിച്ചുവിടപ്പെടുന്നത് തുടങ്ങിയ പരിമിതികളും സുരക്ഷാ വെല്ലുവിളികളും നേരിടുന്നുണ്ട്. എഫ്ഡബ്ല്യുഡിഎയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് തേജസ്കന്ദ പറഞ്ഞു

ആഗോള ഭൗമരാഷ്ട്രീയ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങലില്‍ ഈ വർഷം പുതിയ വഴിത്തിരിവുകളുണ്ടായി. ഈ വർഷം പുതിയ വഴിത്തിരിവായി. ഇക്കാരണത്താല്‍ കഴിഞ്ഞ വർഷം ഒപ്പുവെച്ച പ്രതിരോധ കരാർ പുനഃപരിശോധിക്കേണ്ടി വന്നു.’യുഎസ് പ്രതിരോധ നിയന്ത്രണങ്ങള്‍ കർശനമാക്കുകയും ആഗോള നയങ്ങള്‍ മാറുകയും ചെയ്യുന്നതിനാല്‍, യുദ്ധസമയങ്ങളില്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്വയം നിയന്ത്ര ശക്തിയെ പരിമിതപ്പെടുത്തും. തന്ത്രപ്രധാനമായ രഹസ്യവിവരങ്ങള്‍ ബാഹ്യ നെറ്റ് വർക്കുകള്‍ വഴിതിരിച്ചുവിടുകയും അത് വിദേശ ഏജൻസികള്‍ക്ക് ലഭ്യമാവുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

കാലഭൈരവ് – പ്രവർത്തന ശേഷി

പൂർണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിർമിച്ച ഈ ഡ്രോണിന് സമയത്തിന്റെ ദേവനായ കാലഭൈരവന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഔദ്യോഗികമായി ഇതിനെ എക്കോണമിക് ആന്റ് എഫിഷ്യന്റ് ഓട്ടോണമസ് എയർക്രാഫ്റ്റ് (E2A2) എന്നാണ് വിളിക്കുന്നത്. ഇലക്‌ട്രോ ഒപ്റ്റിക്കല്‍ സെൻസറുകളും ഗൈഡഡ് റോക്കറ്റുകളും ഇന്ധനവും ഉള്‍പ്പടെ 91 കിലോഗ്രാം ഭാരം താങ്ങാൻ ശേഷിയുണ്ടിതിന്.

കാലഭൈരവിന് ലാൻഡ് ചെയ്യാതെ തുടർച്ചയായി 30 മണിക്കൂർ പറക്കാനാവും

ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളുടെ പിന്തുണയില്‍ 3000 കിമീ പരിധിയില്‍ ഡ്രോണുകള്‍ നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കും

20000 അടി ഉയരത്തില്‍ പറക്കാൻ ശേഷിയുണ്ട്

സെക്കൻഡില്‍ 42 മീറ്റർ മുതല്‍ 52 മീറ്റർ വേഗത്തില്‍ സഞ്ചരിക്കാനാവും. അതായത് മണിക്കൂറില്‍ 150 കിമീ മുതല്‍ 185 കിമീ വരെ വേഗമുണ്ടാവും.

ചെറിയ റണ്‍വേകളില്‍ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും സാധിക്കും. വലിയ എയർസ്ട്രിപ്പുകളുടെ ആവശ്യമില്ല.

അഡാപ്റ്റീവ് ട്രാക്കിങ്, വിമാനത്തിന്റെ സ്വയം സഞ്ചാര നിയന്ത്രണ്തതിനുള്ള കഴിവ്, ആക്രമണങ്ങള്‍ക്ക് തത്സമയം തീരുമാനമെടുക്കാനുള്ള ശേഷി എന്നിവയ്ക്കെല്ലാം ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ കൂടിയ ശക്തി

യുഎസ് നിർമിതമായ ഒരു പ്രഡേറ്റർ എംക്യു-9 റീപ്പർ ഡ്രോണ്‍ നിർമിക്കാനുള്ള ചെലവില്‍ പത്ത് കാല ഭൈരവന്മാരെ നിർമിക്കാൻ ഇന്ത്യയ്ക്കാവും. ഒരു പ്രഡേറ്റർ വാങ്ങാൻ ഇന്ത്യയ്ക്ക് 1000 കോടി രൂപയോളം ചെലവുണ്ട്. എന്നാല്‍ ഇതേ വിലയ്ക്ക് കാലഭൈരവന്മാരുടെ ഒരു നിരതന്നെ ഒരുക്കാൻ ഇന്ത്യയ്ക്കാവും.യുദ്ധരംഗത്ത് പ്രതിരോധശേഷി ഉറപ്പാക്കും വിധമാണ് ഇതിന്റെ രൂപകല്‍പനയെന്ന് എഫ്ഡബ്ല്യുഡിഎ പറയുന്നു. ഒന്നിലധികം ഡ്രോണുകളെ സംയോജിപ്പിച്ച്‌ ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന സ്വാം ഓപ്പറേഷൻ (Swarm Operations) നടത്താൻ ഈ ഡ്രോണുകള്‍ ഉപയോഗിച്ച്‌ സാധിക്കും.

കാലഭൈരവ് ഡ്രോണിന്റെ 80 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്, പ്രധാന സാങ്കേതികവിദ്യകളെല്ലാം ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തവയാണ്. ഇത് വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും രഹസ്യ കില്‍ സ്വിച്ചുകളില്‍ നിന്ന് മുക്തി നേടുകയും ദൗത്യവിവരങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. കൂടാതെ, അറ്റകുറ്റപ്പണികള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ തന്നെ നിർവഹിക്കാനാകും.ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ നിന്ന് ആയുധ കയറ്റുമതി രാജ്യമായി മാറാനുള്ള നിർണായക ചുവടുവയ്പാണ് കാലഭൈരവ് ഡ്രോണ്‍.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ തുർക്കിയുടെയും ചൈനയുടെയും ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഭാവിയില്‍ ഉയർന്നുവരാവുന്ന ഭീഷണികളെ നേരിടാൻ, കാലഭൈരവിന്റെ പിന്തുണയോടെ, എഐ അധിഷ്ഠിത ഓട്ടോണമസ് ഡ്രോണുകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കും.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.