ശത്രുക്കളുടെ മുട്ട് വിറയ്ക്കും; കാലഭൈരവ് ഡ്രോണുകള്‍ തയ്യാര്‍, നിര്‍മിതബുദ്ധിയില്‍ ശക്തരായി ഇന്ത്യ
ഇന്ത്യയുടെ ആദ്യ എഐ അധിഷ്ഠിത മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോങ് എൻഡ്യുറൻസ് (MALE) കോംബാറ്റ് ഡ്രോണ്‍ അവതരിപ്പിച്ച് ബെംഗളുരുവിലെ ഫ്ളൈയിങ് വെഡ്ജ് ഡിഫൻസ് ആന്റ് എയറോസ്പേസ് (FWDA).’കാലഭൈരവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ 2025 ഓഗസ്റ്റ് 22 നാണ് പുറത്തിറക്കിയത്. ഡ്രോണിന്റെ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യം അവതരണ പരിപാടിയില്‍ പ്രദർശിപ്പിച്ചു. ഒരു ദക്ഷിണേഷ്യൻ രാജ്യത്ത് നിന്ന് 2.5 കോടി ഡോളറിന്റെ കയറ്റുമതി ഓർഡർ ലഭിച്ചതായി കമ്ബനി അറിയിച്ചു. അന്തർദേശീയ തലത്തില്‍ ഇന്ത്യൻ നിർമിത ഓട്ടോണമസ് വിമാനത്തിൻമേലുള്ള വിശ്വാസമാണ് […]


