whatsapp chat
Call now
Latest

ജസ്റ്റിസ് ബി.സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. അടുത്ത മാസം ഒമ്ബതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബി.സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസർക്കാരിന്റെ അഡീഷണല്‍ സ്റ്റാൻഡിംഗ് […]

Latest

‘ബംഗാളികളേ മടങ്ങി വരൂ’; മടങ്ങുന്ന തൊഴിലാളികള്‍ക്ക് മാസം 5000 രൂപ നല്‍കുമെന്ന് മമത

പശ്ചിമബംഗാളിലേക്ക് മടങ്ങുന്ന നാട്ടുകാരായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.മന്ത്രിസഭായോഗത്തിനുശേഷമാണ് പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളില്‍ 2700 കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങുന്നവർക്ക് യാത്രാസൗകര്യമൊരുക്കുകയും എത്തിയാലുടൻ അയ്യായിരം രൂപ നല്‍കുകയും ചെയ്യും. തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച്‌ നല്‍കും. തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് നൈപുണിപരിശീലനം നല്‍കി തൊഴില്‍ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴില്‍കാർഡ് ലഭ്യമാക്കും. തൊഴില്‍ വകുപ്പായിരിക്കും ഇതിന്റെ നോഡല്‍ വകുപ്പ്. ‘ശ്രമശ്രീ’ പോർട്ടലില്‍ പേരുചേർക്കുന്ന […]

Latest Sport News

സഞ്ജു ഓപ്പണറാവരുത്!! ഞാന്‍ സെലക്ടറെങ്കില്‍ എടുക്കില്ല; വീണ്ടും ഗവാസ്‌കര്‍, ഈ കാരണം

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെതിരേ മുന്‍ ക്യാപ്റ്റനും മുന്‍നിര ബാറ്ററുമായ കെ ശ്രീകാന്ത് രംഗത്ത്. ഓപ്പണറായി സഞ്ജുവിനെ കളിപ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വലിയൊ രു വീക്ക്‌നെസ് സഞ്ജുവിനുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. നാളെയാണ് (ചൊവ്വ) അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുന്നത്. അഭിഷേക് ശര്‍മയും സഞ്ജുവും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. […]

Latest

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ […]

Latest

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേർക്ക് പുരസ്കാരമുണ്ട്.രാജ്യത്താകെ 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമായി ആകെ 1090 പേർക്കാണ് പുരസ്കാരം. പൊലീസ് സേനയില്‍ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണല്‍ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 11 പേർക്കാണ് പുരസ്കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ […]

Latest

വൈസ് ചാൻസലര്‍ നിയമനം: സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പട്ടിക തയ്യാറായി

സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റല്‍ സർവ്വകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പേരുകള്‍ തയ്യാറായി.യുജിസി ചെയർമാനുമായി താൻ കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നതായി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ യുജിസി ചെയർമാൻ തയ്യാറാക്കിയ പേരുകള്‍ ഏതൊക്കെയെന്ന് അറ്റോർണി ജനറല്‍ പരസ്യപ്പെടുത്തിയിട്ടില്ല. സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളുടെ പട്ടിക ചാൻസലറായ ഗവർണർ തയ്യാറാക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഗവർണർ തയ്യാറാക്കിയ പത്തുപേരടങ്ങുന്ന പട്ടികയില്‍ […]

Latest

ഗാസയില്‍ ഇസ്രയേല്‍ ‘വംശഹത്യ’ നടത്തുന്നുവെന്ന് പ്രിയങ്ക; ഈ വഞ്ചന നാണക്കേടെന്ന്‌ ഇസ്രയേല്‍ സ്ഥാനപതി

ഗാസയിലെ കൊലപാതകങ്ങളില്‍ അപലപിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും പലസ്തീനികള്‍ ദുരിതമനുഭവിക്കുമ്ബോള്‍ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.അതേസമയം, പ്രിയങ്ക ഗാന്ധിയുടേത് നാണംകെട്ട വഞ്ചനയാണെന്ന് ഇസ്രയേല്‍ അംബാസഡർ റൂവെൻ അസാർ പ്രതികരിച്ചു. 18,430 കുട്ടികളടക്കം 60,000-ത്തിലധികം പേർ മരിച്ചുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത്. മാത്രമല്ല, അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനുനേരെ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നും നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഇത്തരം പ്രവർത്തനങ്ങളെ സാധൂകരിക്കുന്നത് […]

Latest Sport News Sports

റെക്കോഡ് പ്രകടനം, ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഗില്‍

ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്‍.അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇത് നാലാം തവണയാണ് ഗില്‍ ഐസിസിയുടെ പ്ലയർ ഓഫ് ദ മന്ത് നേട്ടത്തിന് അർഹനാകുന്നത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്, ദക്ഷിണാഫ്രിക്കൻ താരം താരം വിയാൻ മുള്‍ഡർ എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്കാരം നേടിയത്. ജൂലായ് മാസത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 567 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 94.50 ആണ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.