തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ […]












