കലൂരിലെ മെട്രോ സ്റ്റേഷന് മുന്നില്‍ തൃശ്ശൂർ സ്വദേശിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍.നേപ്പാള്‍ സ്വദേശി ശ്യാം, കണ്ണൂർ സ്വദേശി റോബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് ഇരുവരും ചേർന്ന് തൃശ്ശൂർ സ്വദേശിയായ ഷറഫുദ്ദീനെ(49) കുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങുകയായിരുന്നു ഷറഫുദ്ദീൻ. ഇതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. പരിക്കേറ്റ ഷറഫുദ്ദീൻ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



