കോഴിക്കോട് നഗരമധ്യത്തിൽ കൊലപാതകം
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. അക്രമത്തിന് […]




















