whatsapp chat
Call now
Crime Latest

വീട്ടുമുറ്റത്ത് അച്ഛൻ മരിച്ചനിലയില്‍, മൃതദേഹം കണ്ടവര്‍ക്ക് സംശയം; മകൻ കസ്റ്റഡിയില്‍

നല്ലേപ്പിള്ളി വാളറയില്‍ അമ്ബത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തുനല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമൻകുട്ടിയാണ് (58) മരിച്ചത്. മകൻ ആദർശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമൻകുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദർശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടർന്ന്, അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. വീട്ടിലെത്തി മൃതദേഹം കണ്ടവരില്‍ ചിലർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്ബാറ പോലീസിനെ വിവരമറിയിച്ചു.

സ്വാഭാവികമരണമെന്ന് വരുത്തിത്തീർത്ത് സംസ്കാരം നടത്താനുള്ള ശ്രമമായിരുന്നെന്നും ആരോപണമുണ്ട്. പോലീസെത്തി നടത്തിയ പരിശോധനയില്‍ രാമൻകുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മർദനമേറ്റതിന്റെ പാടുകളും രക്തക്കറയും കണ്ടെത്തി. തുടർന്ന്, ഫൊറൻസിക്, വിരടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

രണ്ടുമാസം മുൻപ് രാമൻകുട്ടിയുടെ ഭാര്യ ചന്ദ്രിക മരിച്ചതിനുശേഷം അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാമൻകുട്ടി രോഗങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയ രാമൻകുട്ടി ബുധനാഴ്ചയാണ് വീട്ടിലേക്കു തിരിച്ചെത്തിയത്. അന്നുരാത്രിയാണ് മരിച്ചത്. ആദർശ് മദ്യപിച്ചിരുന്നതായും രാമൻകുട്ടിക്കും മദ്യം നല്‍കിയിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ആദർശിനെ ചോദ്യംചെയ്തുവരികയാണെന്നും ഇൻസ്പെക്ടർ എം.ആർ. അരുണ്‍കുമാർ പറഞ്ഞു. എസ്‌ഐ കെ. ഷിജു, ഗ്രേഡ് എസ്‌ഐ വി. ജയകുമാർ, എൻ. ശരവണൻ, ആർ. ഗുരുവായൂരപ്പൻ, ആർ. രതീഷ്, വി. ഹരിദാസ്, കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.