whatsapp chat
Call now
Latest

ചാക്ക ഫ്ലൈ ഓവറിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം, ആളെ തിരിച്ചറിയാനായില്ല: അന്വേഷണം

തിരുവനന്തപുരം: നിർമാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി. ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന മൃതദേഹം പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്‌എച്ച്‌ഒ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.