ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.
ഭൂമി പതിച്ച് കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. വിപുലമായ ചർച്ചകള്‍ക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയില്‍ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സർക്കാർ – വാണിജ്യ കെട്ടിടങ്ങള്‍ക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയിലുള്ള കാർഷിക ആവശ്യങ്ങള്‍ക്ക് ഉള്ള കെട്ടിടം, അണ്‍എയ്ഡഡ് സ്കൂള്‍, അംഗീകൃത രാഷ്രീയ പാർട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വരെ ഉള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങള്‍ക്ക് ന്യായവിലയുടെ അഞ്ചു ശതമാനം ഫീയും പെർമിറ്റും ലൈസൻസും ഉള്ള ക്വാറികള്‍ക്കും പ്രവർത്തനാനുമതി കിട്ടിയ ക്വാറികള്‍ക്കും ന്യയ വിലയുടെ 50 ശതമാനം ഈടാക്കിയും ക്രമപ്പെടുത്തും. പതിനായിരം മുതല്‍ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങള്‍ 20 ശതമാനം ഫീസ്, 25000 മുതല്‍ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുമാന നഷ്ടത്തില്‍ കേരളത്തിന് വലിയ ആശങ്കയുണ്ട്. കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് തുടക്കമാകുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ട് പാക്കേജുകളിലായി നിർമാണം നടക്കുക. പാലം, അപ്രോച്ച് റോഡ് ഒന്നാം പാക്കേജ്, sണല്‍ നിർമാണം രണ്ടാം പാക്കേജ് എന്നിങ്ങനെയാവും നിർമാണം. സംസ്ഥാനത്തിന്റെ സാമ്ബത്തിക നില തകർന്നു എന്ന് ചില കേന്ദ്രങ്ങള്‍ ബോധപൂർവ്വം പ്രചരണം നടത്തുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ ശക്തിപ്പെടുകയാണ്. കേന്ദ്ര നയങ്ങള്‍ക്ക് ഫലമായി ഉണ്ടായ പ്രയാസങ്ങളില്‍ നിസംഗമായി നില്‍ക്കാനല്ല സർക്കാർ തയ്യാറായത്. ചെലവുകള്‍ ചുരുക്കി, നികുതി പരിസരവും വർധിപ്പിച്ചു മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.


