whatsapp chat
Call now
Health Latest Lifestyle

കോഴിക്കോടിനെ ഭിന്ന ശേഷി സൗഹൃദ നഗരമാക്കും: മേയർ

കോഴിക്കോട് :
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് നഗരം ഭിന്ന ശേഷി സൗഹൃദ നഗരമാക്കുമെന്ന് കോർപറേഷൻ മേയർ ഒ സദാശിവൻ പ്രസ്താവിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ നല്ല നിലയിൽ പരിരക്ഷിച്ച് പോരുന്ന കോഴിക്കോട്ടെ Humanity Charitable Trust ൻ്റെയും Roshy Schoolൻ്റെയുംമുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന മുപ്പത് കർമ്മ പദ്ധതികളുടെ പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ജാതിമതഭേദമെന്യെ എല്ലാ ആവശ്യക്കാർക്കും ലഭ്യമാക്കണമെന്നും ഭിന്ന ശേഷിക്കാരായ മക്കളെ ചേർത്ത് പിടിച്ച് അവരെ മുഖ്യധാരയിലേക്കുയർത്തിക്കൊണ്ട് വരാനുള്ള പ്രവർത്തനങ്ങൾ മഹത്തായ പുണ്യകർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കുട്ടികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന നിശ്ശബ്ദ സേവകരും കുട്ടികളെ സ്വന്തം മക്കള പോലെ കരുതി ആത്മാത്ഥമായി പോറ്റി വളർത്തുന്ന അദ്ധ്യാപികമാരും ആയമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും കുട്ടികളുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു. ട്രസ്റ് ചെയർമാൻ എ. കെ. ഫൈസൽ (മലബാർ ഗോൾഡ് ) ആദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സി. ഇ. ഒ അക്ബർ അലി ഖാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. കെ.പി ഹുസൈൻ (ദുബൈ ), ട്രസ്റ്റ് ട്രഷറർ ടി.പി. അബ്ദുല്ല, സ്ഥാപനത്തിൻ്റെ തുടക്കക്കാരൻ സിറാജ്, ഡോ. ബീന ഹുസൈൻ, അംബിക രമേശ് (ഡയരക്ടർ RG ഗ്രൂപ്പ് , അഡ്വക്കറ്റ് ആശിക്, ഡോ. താഹിർ കല്ലാട്ട്, അജിൽ മുഹമ്മദ്, ഡോ. യഹ് യാ ഖാൻ, ഹാഷിം കടക്കലത്ത്, സുലൈൻമാൻ കാരാടൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റിൻ്റെ സഹായികളായ നിരവധി പേർ പങ്കെടുത്തു, ഭിന്ന ശേഷിക്കാമായ കുട്ടികളോടൊപ്പം അതിഥികൾ രാത്രി ഭക്ഷണം കഴിച്ചതും ആനന്ദകരമായ അനുഭവമായി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.