whatsapp chat
Call now
Latest

ഛത്തീസ്ഗഡില്‍ അണക്കെട്ട് തകര്‍ന്ന് മിന്നല്‍ പ്രളയം; വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയും ഭര്‍തൃമാതാവുമടക്കം 4 പേര്‍ മരിച്ചു

ഛത്തീസ്ഗഡില്‍ അണക്കെട്ട് തകർന്ന് നാല് മരണം. ബല്‍റാംപൂരിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു.

അപകടത്തില്‍ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

1980 കളുടെ തുടക്കത്തില്‍ നിർമ്മിച്ച ഈ റിസർവോയറില്‍ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാല്‍ അണക്കെട്ട് തകർന്നതോടെ ഇത് മിന്നല്‍ പ്രളയത്തിന് കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഒരു സ്ത്രീയും അവരുടെ ഭർതൃ മാതാവും ഉള്‍പ്പെടെ നാല് പേർ വീടുകളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മരിച്ചത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.