whatsapp chat
Call now
Latest

സോളാര്‍ പദ്ധതി കരാറുകള്‍ നേടിയത് കൈക്കൂലി വഴിയെന്ന് ആരോപണം; ഒത്തു തീര്‍പ്പാക്കാന്‍ പണമെറിഞ്ഞ് അദാനി

കൈക്കൂലി കേസ് തീര്‍പ്പാക്കാന്‍ 18 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറായി ഗൗതം അദാനിയും സാഗര്‍ അദാനിയും. അമേരിക്കന്‍ സെക്യരൂരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് (SEC) കമ്മിഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍പ്പാക്കാനാണ് ശ്രമം. കരാര്‍ പ്രകാരം, ഗൗതം അദാനി 6 മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും നല്‍കും.

2024 നവംബറില്‍ SEC ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. കേസില്‍, അദാനി ഗ്രീന്‍ എന്‍ര്‍ജിയുടെ അഴിമതി വിരുദ്ധ നയങ്ങളും നിയമാനുസരണവും സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കിയതായി SEC ആരോപിച്ചിരുന്നു. വിവരങ്ങള്‍ മറച്ചുവെച്ച് അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ബോണ്ടുകളുടെയും വായ്പകളുടെയും രൂപത്തില്‍ കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ചുവെന്നും യുഎസ് അധികൃതര്‍ ആരോപിച്ചിരുന്നു.

ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൂറുകണക്കിന് മില്യണ്‍ ഡോളര്‍ പണമായി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തതായി അമേരിക്കന്‍ സെക്യരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് ആരോപിച്ചിരുന്നു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പദ്ധതിക്കായുള്ള കരാറുകള്‍ നേടാനായി എന്നാണ് SEC ആരോപണം.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.