ചേളന്നൂർ: 41 വർഷത്തെ നന്മണ്ടയുടെ ജനകീയ ഡോക്ടർ പി ഐ മുഹമ്മദിനെ ആദരിച്ചു.
പൊതുജനങ്ങൾ സംഘടിപ്പിച്ച ചടങ്ങിൽ ചേളന്നൂർ പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ ഗൗരി പുതിയൊത്ത്, 15-ാം വാർഡ് മെമ്പർ റീജാ രമേശ് എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും , സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.
കോട്ടക്കൽ പുതുപ്പറമ്പിലെ സാധരണ കർഷക കുടുംബത്തിലാണ് ഡോക്ടർ മുഹമ്മദിന്റെ ജനനം. പാലിശേരി ഇത്തിക്കൽ അഹമ്മദ് കുട്ടി,കുഞ്ഞി പാത്തുമ്മ ദമ്പതികളുടെ മകൻ വേങ്ങര ഹൈസ്കൂളിൽ നിന്ന് 10-)0 ക്ലാസ് പൂർത്തിയാക്കി. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിന്ന് മികച്ച വിജയത്തോടെ പ്രി ഡിഗ്രി പൂർത്തിയാക്കി. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞാണ് 1979ൽ കോഴിക്കോട് ഗവൺന്മെന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്.2018 മുതൽ പി ഐ പോളിക്ലിനിക് എന്ന സ്ഥാപനം നൻമണ്ട ആരംഭിച്ചു. പിന്നീട് കുമാരസ്വാമിയിലും പി ഐ പോളിക്ലിനിക് ആരംഭിച്ചു.


