ഇന്ന് ഉച്ചയ്ക്ക് 1.30 ഓടുകൂടി കാരാട് പടുവിൽത്താഴത്ത് രജി.നം. KL 14 Q 2579 എന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന തണൽ മരത്തിൽ ഇടിച്ചു അപകടം ഉണ്ടായതായും ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ വലിയ ശാഖകൾ ഒടിഞ്ഞു റോഡിനു കുറുകേ വീണു വാഹനഗതാഗത തടസ്സം ഉണ്ടായതായും അറിയിച്ചതിനാൽ മീഞ്ചന്ത നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ( ഗ്രേഡ് ) W. സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ K.നിജീഷ്, K.V. മുകേഷ്, P. അനൂപ്, കാൽവിൻ റോഡ്രിഗസ്, C.K.അശ്വിനി, V.V.സിഞ്ചു, ഹോം ഗാർഡ് P. K.പ്രദീപ്കുമാർ എന്നിവർ സ്ഥലത്ത് എത്തുകയും ചെയിൻസാ റോപ്പ് എന്നിവ ഉപയോഗിച്ച് മുറിച്ചു മാറ്റി വാഹന ഗതാഗത തടസ്സം ഒഴിവാക്കുകയും ചെയ്തു
കാരാട് പടുവിൽത്താഴത്ത് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ മരത്തിൽ ഇടിച്ചു അപകടം


