whatsapp chat
Call now
Latest

പരാതികളും വികസന നിർദേശങ്ങളും ഇനി വിരൽത്തുമ്പിൽ; കൊടുവള്ളി മണ്ഡലം ‘എം.എൽ.എ ആപ്പ്’ ഇന്ന് ലോഞ്ച് ചെയ്യും

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനും വികസനകാര്യങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്താനും വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, വ്യവസായം, ക്ഷേമപെൻഷൻ, എം.എൽ.എ ഫണ്ട് പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി തയ്യാറാക്കിയ “എം.എൽ.എ ആപ്പിന്റെ ലോഞ്ചിംഗ് ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് ടാഗോർ ഹാളിന് മുൻവശത്തുള്ള ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവഹിക്കും. ജനങ്ങളുടെയും ജനപ്രതിനിധിയുടെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുകയും പരാതികളും നിർദേശങ്ങളും വികസന ആവശ്യങ്ങളും വേഗത്തിൽ എം.എൽ.എ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ സംവിധാനമായിരിക്കും ഈ ആപ്ലിക്കേഷനെന്ന് പി.കെ ഫിറോസ് എം.എൽ.എ അറിയിച്ചു.
……………………………….

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.