whatsapp chat
Call now
Latest weather

ലോക പരിസ്ഥിതി ദിനം: ഐ.എസ്.എമ്മിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ജില്ലാ തല ഉദ്ഘാടനം പുതിയറ ബി.ഇ.എം യു.പി സ്കൂളിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.

മാധ്യമ പ്രവർത്തകൻ റിയാസ് കെ.എം.ആർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വരും തലമുറയ്ക്ക് ആരോഗ്യകരമായ പരിസ്ഥിതി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.എം ജില്ലാ ട്രഷറർ അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ദിലീപ് എസ്, ഈലാഫ് കൺവീനർ മുജീബ് പൊറ്റമ്മൽ, സ്മിതാ ലക്ഷ്മി ടീച്ചർ, ഷജീർഖാൻ വയ്യാനം എന്നിവർ പ്രസംഗിച്ചു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.