whatsapp chat
Call now
Crime Latest Uncategorized

1500രൂപ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലം പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി 1

കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. II500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് […]

Latest

വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി പരാതി; പശ്ചിമബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിംഗ് ആരംഭിച്ചു

🔴കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ റീ പോളിംഗ് ആരംഭിച്ചു. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 29-ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഈ ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി പരാതികളുയരുകയും ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റീ പോളിംഗ് നടത്തുന്നത്. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്‌സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആ ദിവസം നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് […]

Latest weather

ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകർന്നു;ഉറങ്ങിക്കിടക്കുകയായിരുന്ന 7 വയസുകാരി ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തൃശൂര്‍: ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ വീണ് മൂന്നുപേര്‍ക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം ഐനിപ്പുളളി വീട്ടില്‍ മനോജ്(42), ഭാര്യ സ്മൃതി(34), മകള്‍ ധ്വനി(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ ഇടിമിന്നല്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ചുമര്‍ തകര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Crime dead Latest

നിതിൻ രാജിന്റെ മരണം: ’15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണം’; നിർദേശം നൽകി എഡിജിപി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിൽ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നൽകണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നൽകി എഡിജിപി. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് എഡിജിപി നിർദേശം നൽകിയത്. അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ലോൺ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും. നിതിൻ രാജിൻ്റെ ഫോൺ വിവരങ്ങൾ പുറത്ത് പോകരുതെന്നും അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ സിസിടിവി ദൃശ്യങ്ങളടക്കം കുടുംബത്തിന് നല്‍കാനും തീരുമാനമുണ്ട്. ഈ മാസം 10നാണ് നിതിന്‍ […]

Latest war

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ലക്ഷ്യം യൂറോപ്യൻ യൂണിയൻ

വാഷിങ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്ക‍ൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനാണ് ലക്ഷ്യം. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ല. ഇതേ തുടർന്ന് യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്‌ച മുതൽ 25 ശതമാനം തീരുവ […]

Business Food Latest

പാചകവാതക വില വര്‍ധന: സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച്‌ ഹോട്ടല്‍ ഉടമകള്‍, മെയ് 6ന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച്‌ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. […]

Latest weather

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അലേര്‍ട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശംകേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 05/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും […]

Accident dead Latest

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

🔴അങ്കമാലി: വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തും

dead Latest

കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം: കൊല്ലത്ത് ഒരാള്‍ പാമ്പു കടിയേറ്റു മരിച്ചു. മണ്‍ട്രോത്തുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ഇടുക്കി കോതമംഗലം വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ അമ്മാവന്‍ സിറ്റിക്കു സമീപം ജനവാസ മേഖലയില്‍ പ്ലാവിന് മുകളിലാണ് പാമ്പിനെ കണ്ടത്. കോടനാട് ആര്‍ആര്‍ടിയില്‍ നിന്ന് വനപാലക സംഘം എത്തിയാണ് […]

Crime Latest

കൊച്ചിയിലെ ലഹരിമാഫിയ കിങ്പിന്‍ കെവിൻ പിടിയിലായ കേസ്; അന്വേഷണം കൊച്ചിയിലെ ഡോക്ടര്‍മാരിലേക്കും

കൊച്ചി: കൊച്ചിയില്‍ ലഹരിമാഫിയ കിങ്പിന്‍ കെവിന്‍ പിടിയിലായ കേസില്‍ അന്വേഷണം ഡോക്ടര്‍മാരിലേക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്ന കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. ഡോക്ടര്‍മാരുടെ മൊഴി ഉടന്‍ എടുക്കും. കെവിന്റെ കൂടുതല്‍ ഏജന്റുമാര്‍ക്കായി അന്വേഷണം തുടരുകയാണ്. രണ്ട് ഏജന്റുമാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയില്‍ കെവിനെ കടവന്ത്ര പൊലീസ് ചോദ്യംചെയ്യും. കഴിഞ്ഞ മാസമാണ് വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി നടന്നത്. തുടര്‍ന്ന് നടന്ന […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.