whatsapp chat
Call now
Health Latest

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി […]

Latest

തെരഞ്ഞെടുപ്പില്‍ സംപൂജ്യര്‍; കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന, ഒരു വിഭാഗം എൽഡിഎഫ് വിട്ടേക്കും

പാലാ: തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം […]

Latest Lifestyle

അബുദാബി ബി​ഗ് ടിക്കറ്റ്; മെയ് മാസത്തിലെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൺ (2.5 കോടി രൂപ) ദിർഹത്തിന്റെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശി അബ്ദുൾ റഷീദ് അബ്ദുവിനാണ് ഈ ഭാഗ്യം കൈവന്നത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് അബ്ദുൾ റഷീദ്. നാല് വർഷമായി അബ്ദുൾ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുമുണ്ട്. ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമായെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നാണ് അബ്ദുൾ റഷീദ് പറയുന്നത്. ബി​ഗ് ടിക്കറ്റ് അധികൃതരോട് “നിങ്ങൾ തമാശ […]

Accident Crime Latest

മുൻവൈരാഗ്യം; കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവാക്കളെ വഴിയിൽ തടഞ്ഞ് കമ്പിവടി കൊണ്ടടിച്ചു, 8 പേർ പിടിയിൽ

അഞ്ചാലുംമൂട്: കൊല്ലം കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്കുനേരെ ആക്രമണം. തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗസംഘം ആക്രമിച്ചത്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.കുപ്പണ പൂര്‍ണിമയില്‍ അച്ചു അശോക് (36), കടവൂര്‍ കുറ്റിയില്‍ വീട്ടില്‍ മഹേഷ് (37), മുരുന്തല്‍-ബി തെങ്ങുവിളകിഴക്കതില്‍ സുനീഷ് (36), അയത്തില്‍ കാര്‍ത്തികയില്‍ അരുണ്‍ (45), കടവൂര്‍ ചൂറ്റുവിളയില്‍ ശ്യാം (37), വര്‍ക്കല ഒറ്റൂര്‍ സുരേന്ദ്രനിവാസില്‍ ആദര്‍ശ് (26), […]

Crime dead Latest

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി, മീന്‍ കച്ചവടക്കാരനായി ഒളിവ് ജീവിതം; 25 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി മുങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. 25 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. 2001ലായിരുന്നു സംഭവം നടന്നത്. ഭാര്യ ജമീലയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഹമീദ് മുങ്ങുകയായിരുന്നു.2001 സെപ്റ്റംബര്‍ എട്ടിന് എടച്ചേരി വേങ്ങോളിയിലായിരുന്നു സംഭവം നടന്നത്. ജമീലയെ തലയ്ക്ക് അടിച്ചും കഴുത്ത് ഞെരിച്ചുമായിരുന്നു ഹമീദ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടേയ്ക്ക് മുങ്ങുകയായിരുന്നു. കാസര്‍കോട് മീന്‍ കച്ചവടക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ ഹമീദിനെക്കുറിച്ച് പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് […]

Accident Latest

മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിൽ മുത്താമ്പി റോഡിൽ പഴയ ടോൾ ൾ ബൂത്തിന് മുന്നിലാണ് മരക്കൊമ്പ് പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.SFRO സജിൻ എസ് എസിന്റെ നേതൃത്വത്തിൽFRO മാരായ ഹേമന്ത്‌ ബി,സുകേഷ് കെ ബി, നിധി പ്രസാദ് ഇ എം, ഇന്ദ്രജിത്ത് ഐ,ഹോംഗാർഡ് രാജേഷ്, റിജേഷ് ri എന്നിവർ മുറിക്കുന്നതിൽ ഏർപ്പെട്ടു.

dead Latest

.ഡൽഹിയിൽ ജഡ്ജി താമസ സ്ഥലത്ത് മരിച്ച നിലയിൽ

ഡൽഹി: ഡൽഹിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസുകാരനായഅമൻ കുമാർ ശർമയെയാണ് ഡൽഹി ഗ്രീൻ പാർക്ക് മേഖലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഡൽഹിയിലെ കർക്കാർഡൂമ കോടതിയിലെ ഡിഎൽഎസ്എ സെക്രട്ടറിയായിരുന്നു ഇദേഹം. സഹോദരി ഭർത്താവാണ് മരണ വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ മരണത്തിൽ അസ്വഭാവികതകൾ ഒന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. […]

Accident Health Latest

വാൽപ്പാറ അപകടം:മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം: വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ ചികിത്സാ ചെലവായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വഹിക്കുമെന്നും തീരുമാനിച്ചു. മരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് നൗഷാദ് അലി, പാചകത്തൊഴിലാളി സാജിത, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബത്തിനാണ് സഹായ ധനം അനുവദിച്ചത്. അപകടത്തില്‍പ്പെട്ട് മരിച്ച അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.