whatsapp chat
Call now
Accident Latest

നടുവണ്ണൂർ വെള്ളിയൂരിൽ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.

🔴ഇന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് അപകടം. പേരാമ്പ്ര ഭാഗത്തേക്ക് പോകുവായിരുന്ന ലിമിറ്റഡ് ബസ്സും ഉള്ളിയേരി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിയും ഇടിച്ചു. ഇടിയുടെ അഘാധത്തിൽ ടാങ്കർ ലോറിയുടെ കേബിനിൽ കുടുങ്ങിയ ഡ്രൈവറെയും ബസ്സിന്റെ ക്യാബിനിൽ കുടുങ്ങിയ സ്ത്രീയെയും പേരാമ്പ്രൽ നിന്നും കൊയിലാണ്ടിയിൽ നിന്നും വന്ന അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ കട്ട് ചെയ്തു രക്ഷപ്പെടുത്തി. ഇടിയുടെ അഘാധത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു വി കെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം […]

Latest

സ്ത്രീ മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നത്അംഗീകരിക്കാനാവില്ല*

എം.ജി.എം വനിത സമ്മേളനം കോഴിക്കോട്: സ്ത്രീകളെ പൊതുരംഗത്തുനിന്ന് പിന്തിരിപ്പിക്കാനും അവരുടെ സാമൂഹിക ഇടപെടലുകൾ നിയന്ത്രിക്കാനും ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എം.ജി.എം (മുസ്‌ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ്) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ‘ആധാർമ്മികതക്കെതിരെ പെൺകരുത്ത്’ എന്ന പ്രമേയത്തിൽ മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ കാമ്പസിൽ വെച്ച് സംഘടിപ്പിച്ച വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യരംഗം, സാങ്കേതിക വിദ്യ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ […]

Latest

അപകട ഭീഷണിയായ മരം മുറിച്ചു മാറ്റുന്നു

🔴കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ഗ്യാരേജിന് സമീപം ഉണ്ടായിരുന്ന രണ്ട് വലിയ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ തുടങ്ങി. വ്യാഴാഴ്ച രാവിലെയോടെയാണ് മരം മുറിക്കൽ ജോലി ആരംഭിച്ചത്. ഒരാഴ്ചയോളം എടുക്കും മരം മുറിച്ചു തീരാൻ എന്ന് തൊഴിലാളികൾ അറിയിച്ചു. വർഷങ്ങളായി കൊയിലാണ്ടി ഫയർസ്റ്റേഷനും പരിസര പ്രദേശങ്ങൾക്കും തണലും കുളിർമയും പകർന്നുനിന്ന പടുകൂറ്റൻ അറബിപുളി വൃക്ഷം വേനൽക്കാലത്ത് മികച്ച തണലൊരുക്കിയിരുന്ന വൃക്ഷം പരിസരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനും വലിയ പങ്കുവഹിച്ചിരുന്നു.അതേസമയം, മരം അപകടഭീഷണി ഉയർത്തുന്ന നിലയിലായിരുന്നു.സുരക്ഷ മുൻനിർത്തിയാണ് മുറിച്ചുമാറ്റുന്നത്.

Latest Lifestyle

ആദം നീ എവിടെ ആകുന്നു’; വിഡി സതീശന്റെ പുസ്തകം പുറത്തിറക്കി, ഔദ്യോഗിക പ്രകാശനം പിന്നീട്

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഡി സി ബുക്‌സ് പുറത്തിറക്കി. ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്. ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു. വളര്‍ന്നതും പഠിച്ചതുമെല്ലാം ക്രിസ്ത്യന്‍ ചുറ്റുപാടിലായതു കൊണ്ട്, ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍സമയം കണ്ടെത്തുക പതിവായിരുന്നെന്ന് ‘എന്തുകൊണ്ട് ഈ പുസ്തകം’ എന്ന ആമുഖക്കുറിപ്പില്‍ സതീശന്‍ […]

Crime Latest

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പില്‍ ചെലവഴിച്ച ശേഷം

മലപ്പുറം: കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു. ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും […]

Latest Lifestyle

പ്രളയം മനുഷ്യ നിര്‍മിതമെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണവും തെരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടാക്കി: മാത്യൂ ടി തോമസ്

പത്തനംതിട്ട: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണം തെരഞ്ഞെടുപ്പില്‍ തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് മാത്യൂ ടി തോമസ് റിപ്പോര്‍ട്ടറിനോട്. 2021ല്‍ ചര്‍ച്ചയാക്കാത്ത വിഷയങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വരുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള രേഖകകള്‍ കയ്യിലുണ്ട്. പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യൂ ടി തോമസ് പറഞ്ഞു. മാത്യൂ കുഴല്‍നാടന്റെ ആരോപണം തിരിച്ചടിയുണ്ടാക്കിയോ എന്ന ചോദ്യത്തോട്, ‘ആരോപണം തോല്‍പ്പിക്കാനുള്ള ഘടകമായി എന്ന് തോന്നുന്നില്ല. കുറച്ച് ക്ഷീണം വരുത്തിയിട്ടുണ്ടാകാം. 2018ലാണ് മഹാപ്രളയം […]

Latest

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്‌ലിം ലീഗ്. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തോടൊപ്പം തുടരുമെന്നും ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ വിസികെയും മുസ്‌ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Latest Lifestyle

പേടിയാവുന്നു,പാർട്ടിയെ ഗ്രൂപ്പ് കളിച്ച് തോൽപ്പിക്കാനാകുമെങ്കിൽ ഇതും അവർക്ക് കഴിയില്ലേ;TCV നന്ദകുമാറിന്റെ ഭാര്യ

കണ്ണൂര്‍: സിപിഐഎം പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ. വിഭാഗീയതയില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. പയ്യന്നൂരിലെ തോല്‍വിക്ക് കാരണം നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന് ഉറപ്പാണ്. എന്ത് വിശ്വസിച്ചിട്ടാണ് തങ്ങളിനി ജീവിക്കേണ്ടതെന്നും എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ ഇപ്പോള്‍ പേടിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേക്ക് അക്കൗണ്ടിലൂടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തുമെന്ന് ട്രോള്‍ വീഡിയോ വരുന്നു. […]

Latest

തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്. പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. നിലവിൽ, കോൺഗ്രസിനെ കൂടാതെ […]

Latest

കേരളാ ഹൗസില്‍ വി ഡി സതീശനായി ജെന്‍സി; ശനിയാഴ്ച പുലര്‍ച്ചെ സ്വീകരണമൊരുക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി ഡി സതീശനെ സ്വീകരിക്കാനെത്തി ജെന്‍സി യുവത. വി ഡി സതീശന്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേ തന്നെ ജെന്‍സികള്‍ കേരളാ ഹൗസിലെത്തി. ഡല്‍ഹി സര്‍വ്വകലാശാല, ജെഎന്‍യു, ജാമിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് വി ഡി സതീശനെ പിന്തുണച്ച് കേരളാ ഹൗസിലെത്തിയത്. വി ഡി സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നും അദ്ദേഹം ഏത് പ്രായത്തിലുളളവര്‍ക്കും പ്രചോദനമാണെന്നും ആണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വി ഡി സതീശന്‍ അറിവുളള, ശക്തമായ നിലപാടുളള നേതാവാണെന്നും തെരഞ്ഞെടുപ്പിനെ മുന്നില്‍ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.