whatsapp chat
Call now
Accident dead Latest

വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

കാസര്‍കോട്: കുമ്പളയില്‍ പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂര്‍ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലയുമായി വിവാഹം തീരുമാനിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Latest

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആര്‍ടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യ ബസിലെ യാത്രക്കാരില്‍ 70 ശതമാനവും സ്ത്രീകളാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സര്‍വീസ് നടത്തേണ്ടിവരും. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ […]

Latest

തിരുത്തപ്പെടാത്ത ‘സുപ്രീം ലീഡർ’ എന്ന ഭാവത്തിൽ പിണറായി വിജയൻ മാറി; രൂക്ഷ വിമർശനവുമായി ലത്തീൻ സഭാ മുഖപത്രം

തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍സഭ മുഖപത്രം ജീവനാദം. ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റേയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി പിണറായി വിജയന്‍ മാറിയെന്ന് മുഖപത്രത്തിലൂടെ വിമര്‍ശിച്ചു. ‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന പിണറായി വിജയന്റെ ചിത്രം വെച്ച ഫ്‌ളക്‌സ് അഹന്തയുടെ വെല്ലുവിളിയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്ക് വേണ്ടിയും ചെലവഴിക്കാത്ത ഭീമമായ ഫണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തവണ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]

Latest Uncategorized

സ്വർണാഭരണ പ്രേമികള്‍ക്ക് തിങ്കളാഴ്ച നല്ലദിവസം: സ്വർണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്ന് മാർക്കറ്റ് തുറന്നതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയില്‍ ഇന്ന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ […]

Latest

കെപിസിസി അധ്യക്ഷസ്ഥാനം; അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് ഖര്‍ഗെയെ കണ്ടു

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ ഖര്‍ഗെയുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അര്‍ഹതയുണ്ട് എന്ന് ഖര്‍ഗെയെ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും പല തവണ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറഞ്ഞ സുരേഷ്, സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടി. ഇന്നലെയാണ് കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പല ഘട്ടങ്ങളില്‍ കെപിസിസി […]

Latest

വിഡി അനുകൂല വികാരം തിരിച്ചറിഞ്ഞ് ഹൈക്കമാൻഡ്; കെസി വിഭാഗം എംഎൽഎമാർക്കെതിരെ ജനവികാരമെന്നും റിപ്പോർട്ട്

ഡൽഹി: സംസ്ഥാനത്തെ വി.ഡി. സതീശൻ അനുകൂല വികാരം തിരിച്ചറിഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിലാണ് സതീശൻ അനുകൂല വികാരം ഉണ്ടെന്ന് വ്യക്തമാക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്ക് എതിരെ ജനവികാരം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലബാറിലാണ് ഇത്തരം വികാരം കൂടുതൽ എന്നും ഏജൻസി പറയുന്നു ഹൈക്കമാൻഡ് നിർദേശങ്ങളെ അവഗണിച്ച് സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രി ചർച്ചകളും പ്രചാരണവുമെല്ലാം വീണ്ടും തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയാണ് വ്യാപക പ്രചാരണം നടക്കുന്നത്. ‘ജയിപ്പിക്കാൻ അറിയാമെങ്കിൽ, ഭരിക്കാനും അറിയാമെന്ന […]

Latest

കഴിഞ്ഞതവണ ഇടതുപക്ഷം എത്ര ദിവസമെടുത്താണ് സർക്കാർ രൂപീകരിച്ചത്?അത്രയും ഞങ്ങൾ എടുക്കുന്നില്ലല്ലോ:രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ചകളെല്ലാം കഴിഞ്ഞു. തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. സമയമെടുക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം വരണം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായും ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ചര്‍ച്ചയെല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാല്‍ […]

dead Latest Uncategorized

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

കോട്ടയം: അമ്മ മരിച്ചതറിയാതെ മൂന്നുദിവസം മൃതദേഹത്തിന് അരികിലിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍. കോട്ടയം മാങ്ങാനത്താണ് സംഭവം. കൊല്ലംപറമ്പില്‍ ഭാനുമതിയാണ് മരിച്ചത്. ഭാനുമതി മരിച്ച വിവരം ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാതാവിന്റെ മൃതദേഹത്തിന് കാവല്‍ ഇരുന്നത് മൂന്നുദിവസമാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ദിവസങ്ങളായിട്ടും ഭാനുമതിയെ വീടിന് പുറത്തേക്ക് കാണാതായതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മാനസിക വെല്ലുവിളി നേരിടുന്ന […]

Latest war

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങളിലെ ഇറാന്റെ മറുപടി അസ്വീകാര്യം: ട്രംപ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളോടുളള ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ പ്രതികരണം വായിച്ചെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. 47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചകള്‍ക്കുളള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് പറഞ്ഞു. ‘ഇറാന്റെ പ്രതിനിധികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ […]

Latest

ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചത്; കോണ്‍ഗ്രസ്

ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്. ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തഗെ പറഞ്ഞു. ഡിഎംകെയെ അറിയിക്കാതെയല്ല ഞങ്ങള്‍ മുന്നോട്ടുപോയത്. ഞങ്ങളുടെ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി ആര്‍ ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.