700രൂപയുടെ വന്ദേഭാരത് ടിക്കറ്റ് 350രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം; TTEയുടെ വീഡിയോ വൈറൽ, നടപടിയെടുത്ത് റെയിൽവേ
പാട്‌ന: വന്ദേഭാരത് ടിക്കറ്റ് അനധികൃതമായി ഡിസ്‌കൗണ്ട് റേറ്റിന് യാത്രക്കാരന് വാഗ്ദാനം ചെയ്ത ടിടിഇയ്ക്ക് എതിരെ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്‌സിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തായതും അധികൃതർ ഇടപെട്ടതും. 700രൂപ യാത്രാക്കൂലിക്ക് പകരം 380രൂപ നൽകിയാൽ മതിയെന്ന് ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ ചെയ്യുന്നത് ശരിയല്ലെന്നും ടിടിഇ വീഡിയോയിൽ പറയുന്നുണ്ട്. എന്നാലും കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കാം എന്ന രീതിയിലാണ് ടിടിഇയുടെ സംഭാഷണം വീഡിയോ പുറത്തായതോടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ മതിയായ […]









