whatsapp chat
Call now
Latest

60 വയസ്സിന് മുകളിലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കും

പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നല്‍കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള ചെലവിനായി 5. 28 കോടി (5,28,64,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്ബത്തിക വർഷത്തില്‍ ബോണസ് നല്‍കുന്നത് സംബന്ധിച്ച്‌ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വ്യവസായ, ആസൂത്രണ സാമ്ബത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.