33 സെന്റിന് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തത്ര ശുഷ്കമാണോ സാമ്ബത്തിക നില? കേരളത്തിനോട് സുപ്രീം കോടതി
എംസി റോഡ് വീതിക്കൂട്ടുന്നതിനായി മൂവാറ്റുപുഴ ടൗണില്‍ ഏറ്റെടുത്ത ഭൂമിക്ക് ഹൈക്കോടതി നിശ്ചയിച്ച ഉയർന്ന നഷ്ടപരിഹാര തുക നല്‍കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേരളം നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. ഏറ്റെടുത്ത 33 സെന്റിന് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തത്ര ശുഷ്കമാണോ സാമ്ബത്തിക നിലയെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. എംസി റോഡ് വീതിക്കൂട്ടുന്നതിനായി മൂവാറ്റുപുഴ ടൗണിനും വേളൂർകുന്നം പോസ്റ്റ് ഓഫിസ് ജങ്ഷനും ഇടയില്‍ ഏറ്റെടുത്ത ഭൂമിക്കാണ് കേരള ഹൈക്കോടതി ഉയർന്ന നഷ്ടപരിഹാര തുക […]




