whatsapp chat
Call now
Crime Latest

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയത് സഹോദരന്റെ മൃതദേഹം?

കോഴിക്കോട്: തടമ്ബാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് തിരയുന്ന സഹോദരൻ പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് അടിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായാണ് വിവരം. കേസില്‍ അന്വേഷണം നടത്തുന്ന ചേവായൂർ പോലീസ് തലശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് തടമ്ബാട്ട്ത്താഴം ഫ്ളോറിക്കൻ റോഡിലെ വാടകവീട്ടില്‍ സഹോദരിമാരായ മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദി(62)നെ […]

Health

മാതൃമനസ്സിന്റെ നിശ്ചയദാര്‍ഢ്യം; ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയതാളം വീണ്ടെടുത്ത് ഡോക്ടര്‍മാര്‍

കോഴിക്കോട് : ആ മാതൃമനസ്സ് നിശ്ചയദാർഢ്യത്തിലായിരുന്നു, തന്റെ ജീവൻ പോയാലും ഉള്ളിലുള്ള കുരുന്നുജീവന് ഒരുപോറല്‍പോലും ഏല്‍ക്കരുതെന്ന കാര്യത്തില്‍.ഹൃദയത്തകരാറുള്ള, 22 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ ഗർഭാവസ്ഥയില്‍തന്നെ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ രക്ഷിക്കാൻ വഴിയൊരുക്കിയത് ആ നിശ്ചയദാർഢ്യമാണ്. ഗർഭസ്ഥശിശുവില്‍ ഇൻ യൂട്ടെറോ കീ ഹോള്‍ ഹാർട്ട് വാല്‍വ് സർജറി വിജയകരമായി നടന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍നടന്ന ശസ്ത്രക്രിയ കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ നാലാമത്തേതുമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.വയനാട് സ്വദേശിനി കെ. മൊഹ്സിനയ്ക്കാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിന്റെ പമ്ബിങ് തീർത്തും […]

Latest

കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും എസിപി സ്കോട് എറണാകുളത്തു നിന്ന് പിടികൂടിആലപ്പുഴ സ്വദേശി അൻവർ കൊല്ലം സ്വദേശി ഷാജിമോൻ എന്നിവരെയാണ് പിടികൂടിയത് മറ്റൊരാളായ ഹാരിസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു അതിഥി തൊഴിലാളികൾ സംഘടിക്കുന്ന സ്ഥലത്തെത്തി കാട് വെട്ടാൻ ആളെ വേണമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത് തട്ടിപ്പ് സംഘം നേരത്തെ കണ്ടുവെച്ച പാതയോരത്തെ പറമ്പ് കാണിച്ച് പണി തുടങ്ങുവാൻ പറയുകയായിരുന്നു തൊഴിലാളികൾ […]

Latest Travel

മരണക്കയമായി പതങ്കയം; ഇതുവരെ പൊലിഞ്ഞത് 28 ജീവനുകൾ

കോടഞ്ചേരി: വശ്യമനോഹരമായ പതങ്കയത്ത് നീരൊഴുക്കിനൊപ്പം പ്രതീക്ഷകൾ അസ്തമിച്ച കുടുംബങ്ങളുടെ കണ്ണുനീരുമുണ്ട്. ഒന്നല്ല, 28 കുടുംബത്തിന്റെ. ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒന്നരദശകത്തിനുള്ളിൽ പൊലിഞ്ഞത് 28 പേരുടെ ജീവൻ. ഇവരിലാകട്ടെ, മിക്കവരും വിദ്യാർഥികളും.പതങ്കയത്തെ അപകടസ്ഥാനങ്ങളിൽ സുരക്ഷാവേലികളില്ല, ലൈഫ് ഗാർഡുമാരില്ല, ജീവൻരക്ഷാസംവിധാനങ്ങൾ ഒന്നുമില്ല. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാമുന്നറിയിപ്പ് ബോർഡ് മാത്രം. ‘ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആയി പ്രഖ്യാപിക്കാത്തതിനാൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുമുണ്ട്. ഈയിടെ പതങ്കയം സംരക്ഷണസമിതി എന്നപേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് ഇല്ലായ്മകൾ ഏറെയാണ്.മഴക്കാലത്തും വേനൽക്കാലത്തും പതങ്കയം ഒരേപോലെ അപകടകാരിയാണ്. കുത്തൊഴുക്കും […]

Latest

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ,വിളവൂർക്കൽ, ഇളം പുരയിടത്തിൽ ഷിജോ ജോസഫിനെ(43)യാണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ കേരള തമിഴ്നാട് സെയിൽസ് ഹെഡ് ആയി പ്രവർത്തിച്ച് വരികയായിരുന്ന പ്രതി, ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ ക്രിത്രിമം കാട്ടിയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതി വഞ്ചിച്ചത്. സഹപ്രവർത്തകരെ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.