whatsapp chat
Call now
Latest

പാലക്കാട്ടെ സ്കൂളിലെ സ്ഫോടനം; പിടിയിലായത് ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെന്ന് സിപിഎം, ‘ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണം’

പാലക്കാട് സ്കൂള്‍ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് ബിജെപി, ആര്‍എസ്‌എസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപണം. സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു. ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണമെന്നും സുരേഷ് ബാബു ആവര്‍ത്തിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു […]

Latest

വൈകുന്നേരം മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ ചരലിനിടയില്‍ മഞ്ഞ നിറത്തിലുള്ള വസ്തു, ഗുണ്ടിന്റെ രൂപം; മണ്ണാര്‍ക്കാട് സ്ഫോടക വസ്തു കണ്ടെത്തി

മണ്ണാർക്കാട്: ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നാംകഴി മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തിയത്. ഗുണ്ടിന്റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു. രാത്രി ഒൻപത് മണിയോടെ പാലക്കാട് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു മണല്‍ നിറച്ച ബക്കറ്റിലാക്കി കൊണ്ടുപോയി. കൂടുതല്‍ […]

Latest

മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം

പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയില്‍ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മർദ്ദിച്ച കേസില്‍ മുഖ്യ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം. വെസ്റ്റേണ്‍ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയില്‍ പ്രതിഷേധ ധർണ നടത്തും. മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെയാണ് സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് തോട്ടത്തില്‍ […]

Latest

കണ്ണില്ലാത്ത ക്രൂരത! പാലക്കാട് ആദിവാസിയെ ആറു ദിവസം ഹോം സ്റ്റേയിലെ മുറിയില്‍ അടച്ചിട്ടു, പട്ടിണിക്കിട്ട് ക്രൂരമര്‍ദനം

പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്കനെ മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി.മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയില്‍ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്ബർ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കൂലി പണിയെടുത്ത് […]

Accident Latest

പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്ബാറ അത്തിക്കോട് വെച്ച്‌ ഇന്ന് രാവിലെ ഒമ്ബതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ സെന്‍റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ പഴണിയാർപാളയം സ്വദേശികളായ ദമ്ബതികളുടെ മകളാണ് മരിച്ച നഫീസത്ത് […]

Accident Latest

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വാളയാറില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചു. വാളയാർ-കോയമ്ബത്തൂർ റൂട്ടില്‍ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം.ലാവണ്യ (40), മലർ (40) എന്നിവരാണ് മരിച്ചത്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള ഏഴുപരാണ് കാറില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായി കാക്കനാട്ട് നടന്ന ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ച്‌ ചെന്നൈയിലെ പെരുമ്ബം എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ ഇടുതവശത്ത് മുൻസീറ്റിലും പിൻസീറ്റിലുമായി ഇരുന്നവരാണ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.