Latest

‘എങ്കില്‍ വീട്ടിലെ മുറി തെരുവുനായ്ക്കള്‍ക്ക് തുറന്നുകൊടുക്ക്’; നായപ്രേമികളെ വെല്ലുവിളിച്ച്‌ രാംഗോപാല്‍വര്‍മ

തെരുവുനായ വിഷയത്തില്‍ നായപ്രേമികളെ വിടാതെ ബോളിവുഡ് സംവിധായകൻ രാംഗോപാല്‍ വർമ. ‘നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യർക്ക് വേണ്ടി കരയുന്നില്ല’ എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ നായപ്രേമികളെ നേരിട്ട് വെല്ലുവിളിക്കുകയാണ് രാംഗോപാല്‍ വർമ. തെരുവുനായ്ക്കളോട് അത്ര സ്നേഹമാണെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി അവർക്ക് തുറന്നുകൊടുക്കാനാണ് വർമയുടെ വെല്ലുവിളി.’മാന്ത്രികവടിയെന്ന പോലെയാണ് ‘നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂ, നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂ’ എന്ന് എല്ലാവരും പറയുന്നത്. എന്നാല്‍ മാറ്റിപ്പാർപ്പിക്കുക എന്നത് ഒരു തെരുവില്‍ നിന്ന് മറ്റൊരു തെരുവിലേക്ക് കൊണ്ടുപോയി തള്ളുന്നതിനെ […]