ആറാം നമ്ബര്‍ വീട്ടില്‍ 947 വോട്ടര്‍മാരെന്ന് കോണ്‍ഗ്രസ്; തിര. കമ്മിഷന്റെ ജാലവിദ്യയെന്ന് പരിഹസിച്ച് രാഹുല്‍
ബിഹാറിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ബാരാചട്ടി മണ്ഡലത്തിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്ബറില്‍ 947 വോട്ടർമാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. നിദാനിയിലെ വീട്ടുനമ്ബർ ആറില്‍ ഏകദേശം 947 വോട്ടർമാരെ ചേർത്തതായി പാർട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവൻ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് വിശേഷിപ്പിച്ച പാർട്ടി, […]

