whatsapp chat
Call now
Accident dead Latest

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം; 40 പേര്‍ക്ക് പരിക്ക്

സൂറത്ത്: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. സൂറത്തിലെ ഗുജറാത്ത് – മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത്. നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസുകളില്‍ ഒന്നിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉവ ഗ്രാമത്തില്‍ ദേശീയ ഹൈവേ 53ലായിരുന്നു സംഭവം

ബസുകളില്‍ ഒരെണ്ണം സൂറത്തില്‍ നിന്നു ദൂലേയിലേക്കും മറ്റൊന്ന് മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്നും സൂറത്തിലേക്കും പോവുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് വരികയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നാലെ ഡിവൈഡര്‍ തകര്‍ത്താണ് സൂറത്തിലേക്ക് വരികയായിരുന്ന ബസില്‍ ഇടിച്ചത്. തുടർന്ന് റോഡിന് താഴെയുള്ള പ്രദേശത്തേക്ക് ഈ ബസ് തലകീഴായി മറിഞ്ഞ് തീപിടിക്കുകയും ചെയ്തുവെന്ന് സൂറത്ത് പൊലീസ് സൂപ്രണ്ട് രാജേഷ് ഘാതിയ പറഞ്ഞു.

സംഭവത്തിന് പിന്നാലെ പൊലീസും ഫയര്‍ഫോഴും എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പരിക്കേറ്റ നിരവധി പേരെ ബര്‍ദോളി ആശുപത്രിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ എംഎസ്ആര്‍ടിസി ജീവനക്കാരുമുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.