whatsapp chat
Call now
Latest

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ, കരാറിലെത്തിയത് മോദിയുമായുള്ള അടുത്ത ബന്ധം കാരണം’: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉടനുണ്ടാകുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി തൻ്റെ ഏറ്റവും നല്ല സുഹൃത്തെന്ന് പറഞ്ഞാണ് ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശക്തമാകുന്ന കരാർ വരുമെന്ന് ട്രംപ് അറിയിച്ചത്. നാല് ദിവസം നീണ്ട് നിന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുന്ന വിധം കരാറുകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തെന്നും അധിക തീരുവ ചുമത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയക്ക് ഇന്ത്യയിൽ നിന്ന് നേട്ടമൊന്നും ലഭിച്ചില്ലെന്നും ട്രംപ് ചൂട്ടിക്കാട്ടി. ഇപ്പോൾ കാര്യങ്ങൾ വിപരീതമായാണ് സംഭവിക്കുന്നതെന്നും യുഎസ് ഇന്ത്യയിൽ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘എന്നാൽ ഇത്തവണ യുഎസ് ഇന്ത്യയുമായി കാരിലെത്തിയത് എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ ഇഷ്ടമായത് കൊണ്ടാണ്. അദേഹം എൻ്റെ നല്ല സുഹൃത്താണ്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്’; ട്രംപ് പറഞ്ഞു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതത്തത്തിൽ തുടരുകയാണ്. കുവൈറ്റ് വിമാനത്താവളം ആക്രമിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ രം​ഗത്തെത്തിയിരുന്നു. ആക്രമിച്ചത് യുഎസ് സേനാ കോപ്റ്ററുകളുളള വിമാനത്താവളം ആണെന്നാണ് ഇറാൻ പറയുന്നത്.‌
കുവൈറ്റ് വിമാനത്താവളത്തില്‍ പതിച്ചത് യുഎസ് ആര്‍ക്യു 170 സെന്‍റിനല്‍ ഡ്രോണുകളെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാന്‍റെ സംമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ യുഎസിന് ഉടനടി കഴിയുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യുറേനിയം പിടിച്ചെടുക്കാൻ യുഎസിന് കരാറിൻ്റെ ആവശ്യമില്ലെന്ന ഭീഷണി ഉന്നയിച്ചാണ് ട്രംപ് രം​ഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നും ഇറാനുമായുളള യുദ്ധം യു എസ് വിജയിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണ തളളി ഹിസ്ബുളള രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ ലെബനന് അപമാനകരമെന്ന് ഹിസ്ബുളള നേതാവ് നയിം ഖാസിം അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും ലെബനില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ . ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.