whatsapp chat
Call now
Business Latest

ഈ നില തുടര്‍ന്നാല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകും, വികസിത പാതയിലെന്ന് റിപ്പോര്‍ട്ട്

ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് റിപ്പോർട്ട്. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച്‌ റിപ്പോർട്ടിലാണ് ഇന്ത്യ 2038 ആകുമ്ബോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്.

2038 ഓടെ 34.2 ട്രില്യണ്‍ ഡോളർ ജിഡിപിയുമായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മേല്‍ യു.എസ് 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ചതിന്റെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവന്നത്.

ശക്തമായ സാമ്ബത്തിക അടിത്തറ, തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ ഉയർന്ന ശതമാനം, സുസ്ഥിരമായ സാമ്ബത്തിക നില എന്നിവ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ ശക്തമായി വളരുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇന്ത്യ നിലവിലെ സാമ്ബത്തിക വളർച്ച തുടർന്നും നിലനിർത്തുകയാണെങ്കില്‍ 2038ല്‍ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്നാണ് പ്രവചനം.

ലോകത്തെ മറ്റ് വലിയ സമ്ബദ്വ്യവസ്ഥകളെ അപേക്ഷിച്ച്‌ ഇന്ത്യയ്ക്ക് ചില കാര്യങ്ങള്‍ അനുകൂലമാണ്. 2025ലെ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയിലെ ആളുകളുടെ ശരാശരി പ്രായം എന്നത് 28.8 വയസാണ്. അതായത് പതിറ്റാണ്ടുകളോളം ഇന്ത്യയില്‍ തൊഴിലെടുക്കാൻ ശേഷിയുള്ള ആളുകളുടെ എണ്ണം കൂടുതലായിരിക്കും എന്നർഥം.

ഇതിന് പുറമെ മറ്റ് സമ്ബദ്വ്യവസ്ഥകളെ അപേക്ഷിച്ച്‌ ഉയർന്ന സമ്ബാദ്യ നിരക്കും ഇന്ത്യയിലാണുള്ളത്. അതിനാല്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കോ പദ്ധതികള്‍ക്കൊ കൂടുതല്‍ പണം ലഭ്യമാകാനുള്ള സാധ്യത ഇന്ത്യയില്‍ കൂടുതലാണ് എന്നാണ് ഇതിന്റെ പ്രയോജനം.

കൂടാതെ മറ്റ് രാജ്യങ്ങള്‍ കടംവാങ്ങിക്കൂട്ടുമ്ബോള്‍ ഇന്ത്യ സ്വന്തം കടം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ കടം-ജിഡിപി അനുപാതം 2024ലെ 81 ശതമാനത്തില്‍ നിന്ന് 2030 ആകുമ്ബോഴേക്കും 75 ശതമാനം എന്ന നിലയിലേക്ക് കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു രാജ്യത്തിന്റെ പൊതുകടവും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതമാണ് കടം-ജിഡിപി അനുപാതം. ഇത് കുറഞ്ഞുനില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

യുഎസ്, ചൈന, ജർമനി, ജപ്പാൻ തുടങ്ങിയ വലിയ സമ്ബദ്വ്യവസ്ഥകള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നില്ല. ഉദാഹരണത്തിന് ചൈനയില്‍ പ്രായമാകുന്നവരുടെ ജനസംഖ്യ കൂടിക്കൂടി വരുന്നു. ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മറിച്ച്‌ യു.എസ് നേരിടുന്നത് ഭീമമായ കടത്തിനെയാണ്. ഈ രാജ്യങ്ങളെല്ലാം ആഗോള വ്യാപാരത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതിലുണ്ടാകുന്ന ഏത് പ്രതിസന്ധികളും ആ രാജ്യങ്ങളെ തകർച്ചയിലേക്ക് നയിച്ചേക്കാം.

എന്നാല്‍ ഇന്ത്യയുടെ സ്ഥിതി മറ്റൊരു തലത്തിലാണ്. യുവാക്കളുടെ എണ്ണം, ഉയർന്ന ആഭ്യന്തര ഉപഭോഗം, സാമ്ബത്തികമായ മികച്ച അടിത്തറ എന്നിവ ശോഭനമായൊരു ഭാവിയാണ് ഇന്ത്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. 2047 ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഈ ലക്ഷ്യം ഇന്ത്യ കൈവരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

2028ല്‍ ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറും. യു.എസ് ഏർപ്പെടുത്തിയ താരിഫ് പ്രതിസന്ധി ബാധിച്ചാലും ഈ നേട്ടം മറികടകക്കും. യു.എസ് താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 0.9 ശതമാനം മാത്രമേ കുറവ് വരുത്തുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എന്നിരുന്നാലും ഉയർന്ന ആഭ്യന്തര ഉപഭോഗം ഇന്ത്യയ്ക്ക് സഹായകമായി മാറും.

ഉയർന്ന യുവജന സംഖ്യ, വർധിച്ചുവരുന്ന ആഭ്യന്ത ഉപഭോഗം, സാമ്ബത്തിക അച്ചടക്കം, ഘടനാപരമായ സാമ്ബത്തിക പരിഷ്കാരങ്ങള്‍ തുടങ്ങിയവ ഇന്ത്യയെ ലോകത്തെ മികച്ച സമ്ബദ്വ്യവസ്ഥകളിലൊന്നാക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.