whatsapp chat
Call now
Accident Latest

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ആളപായമില്ല

തുഷാരഗിരി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടമൊഴിവായി. ചിപ്പിലിത്തോട് – തുഷാരഗിരി റൂട്ടിൽ വട്ടച്ചിറയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ഉള്ളിയേരി സ്വദേശി ബാബുവടക്കമുള്ള നാലംഗ കുടുംബം തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുമ്പോൾ വട്ടച്ചിറയിൽ എത്തിയപ്പോഴാണ് റിനോ ഡസ്റ്റർ കാറിനുള്ളിലേക്ക് പുക നിറയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ എല്ലാവരും വാതിൽ തുറന്ന് പുറത്തിറങ്ങിയ ഉടനെ തീ ആളിക്കത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കത്ത് നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കോടഞ്ചേരി പോലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ എ സുമിത്ത്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എൻ പി അനീഷ്, എ എസ് പ്രദീപ്‌, കെ എം ജിഗേഷ്, കെ പി നിജാസ്, എം കെ അജിൻ, സി എഫ് ജോഷി, പി ഫിജീഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.