whatsapp chat
Call now
Accident Latest

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ആളപായമില്ല

തുഷാരഗിരി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടമൊഴിവായി. ചിപ്പിലിത്തോട് – തുഷാരഗിരി റൂട്ടിൽ വട്ടച്ചിറയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഉള്ളിയേരി സ്വദേശി ബാബുവടക്കമുള്ള നാലംഗ കുടുംബം തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുമ്പോൾ വട്ടച്ചിറയിൽ എത്തിയപ്പോഴാണ് റിനോ ഡസ്റ്റർ കാറിനുള്ളിലേക്ക് പുക നിറയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ എല്ലാവരും വാതിൽ തുറന്ന് പുറത്തിറങ്ങിയ ഉടനെ തീ ആളിക്കത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം […]

Latest

‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാകില്ല’; വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി…

യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യൻ ജോസഫിന്റെ നിർദേശം. ജാമ്യഹർജിയില്‍ ബുധനാഴ്ചയും വാദംതുടരും. ചൊവ്വാഴ്ചയും ജാമ്യഹർജിയില്‍ വാദംനീണ്ട ഘട്ടത്തിലാണ് ഹർജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്ന് കോടതി പ്രോസിക്യൂഷന് നിർദേശംനല്‍കിയത്. അതിനിടെ, ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവർത്തിച്ചു.വിവാഹവാഗ്ദാനം നല്‍കിയാണ് വേടൻ പീഡിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ […]

Latest

വോട്ടർ പട്ടികയിൽ വ്യാപക തിരിമറി,പഞ്ചായത്ത്‌ സെക്രട്ടറിയെ ഘോരാവോ ചെയ്തു

പേരാമ്പ്ര: കള്ള വോട്ട് ചേർക്കാൻ സെക്രട്ടറിയുടെ ഒത്താശ ആരോപിച്ച് യൂ ഡിഎഫ് പ്രതിഷേധിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് യൂ ഡി എഫ് നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിയെ ഘോരാവോ ചെയ്തത്. യഥാർത്ഥ വോട്ടർമാരെ അതത് വാർഡുകളിൽ ചേർക്കുന്നതിന് പകരം പല വാർഡുകളിലും ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറി കൂട്ട് നിൽക്കുന്നുവെന്ന് യൂ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഇരുപതും അതിലധികവും വർഷം സ്ഥലത്ത് നിന്ന് മാറി താമസിക്കുന്നവരെ അതത് വാർഡുകളിലെ വോട്ടർ പട്ടികയിൽ തന്നെ നില […]

Latest

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, […]

Latest

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി

ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാർത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാർത്ഥിയെ (ഹർജിക്കാരൻ) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് സുപ്രീം […]

Latest

ആലപ്പുഴയില്‍ ട്രെയിനിന്റെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചനിലയില്‍

ട്രെയിനിലെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിലെത്തിയ ട്രെയിനിലെ എസ്4 കോച്ചിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. കോച്ച്‌ വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികള്‍ ഉടൻതന്നെ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശൗചാലയത്തില്‍വെച്ച്‌ ആരെങ്കിലും പ്രസവിച്ചശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാതാകാമെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ കോച്ച്‌ മാത്രം വേർപെടുത്തി ധൻബാദ് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തി.

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.