whatsapp chat
Call now
Latest

ചേര്‍ത്തലയില്‍ പിതാവിനെ മകൻ മര്‍ദിച്ച സംഭവം: മക്കള്‍ അറസ്റ്റിലായി

ആലപ്പുഴ ചേർത്തലയില്‍ പിതാവിനെ മർദിച്ച സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകൻ അഖില്‍ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു 75 കാരനായ പിതാവിനെ അഖില്‍ ഉപദ്രവിച്ചത്.

ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. അഖില്‍ അവശനായ പിതാവിന്റെ കഴുത്തു പിടിച്ച്‌ ഞെരിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അഖില്‍ അച്ഛനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് ബന്ധുക്കള്‍ക്ക് അയച്ച്‌ നല്‍കിയിരുന്നു. അതിനെ ആസ്പദമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.