whatsapp chat
Call now
Latest

തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ ചേരുന്നവര്‍ കുറയുന്നു, തൊഴില്‍സ്ഥിരത കുറഞ്ഞത് തിരിച്ചടിയായി

ആലപ്പുഴ: തൊഴിലാളി ക്ഷേമനിധി ബോർഡുകളില്‍ ആനുകൂല്യങ്ങള്‍ക്കും പെൻഷനുമായി രജിസ്റ്റർചെയ്യുന്നവർ കുറയുന്നു. ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16-ല്‍നിന്ന് 11 ആയി കുറഞ്ഞെങ്കിലും തൊഴിലാളികള്‍ കുറയുന്നത് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. അംശദായമായി ലഭിക്കുന്ന വരുമാനമാണ് ബോർഡ് ജീവനക്കാരുടെ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുന്നതിനു സഹായകമാകുന്നത്. തൊഴിലാളികളുടെ കുറവ് ഇതിനെയും ബാധിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡില്‍ 2022-ല്‍ 14,762 തൊഴിലാളികളുണ്ടായിരുന്നത് 2023-ല്‍ 26,236 ആയി കൂടി. എന്നാല്‍, അടുത്ത വർഷം ഇത് 9,077 ആയി കുറഞ്ഞു. നിർമാണത്തൊഴിലാളികളുടെ കാര്യത്തിലും സമാനസ്ഥിതിയാണ്. 2022-ല്‍ […]

Latest

ചേര്‍ത്തലയില്‍ പിതാവിനെ മകൻ മര്‍ദിച്ച സംഭവം: മക്കള്‍ അറസ്റ്റിലായി

ആലപ്പുഴ ചേർത്തലയില്‍ പിതാവിനെ മർദിച്ച സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകൻ അഖില്‍ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു 75 കാരനായ പിതാവിനെ അഖില്‍ ഉപദ്രവിച്ചത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. അഖില്‍ അവശനായ പിതാവിന്റെ കഴുത്തു പിടിച്ച്‌ ഞെരിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അഖില്‍ അച്ഛനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ […]

Crime Latest

‘ഒന്നുതൊട്ടാല്‍ താഴെവീഴുന്നയാളാണ്, അദ്ദേഹമാണ് ബലാത്സംഗംചെയ്ത് കൊന്നെന്ന് പറയുന്നത്’;പോലീസിനെതിരേ പരാതി

തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ പോലീസിനെതിരേ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം.ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസില്‍ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായും മനുഷ്യാവകാശ കമ്മീഷനടക്കം ഇനി പരാതിനല്‍കുമെന്നും കുടുംബം പറഞ്ഞു. നിരപരാധിയായ പിതാവിനെ അകാരണമായി കേസില്‍ കുടുക്കിയതാണെന്നാണ് അബൂബക്കറിന്റെ മകൻ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞത്. ‘വാപ്പ വന്നുകഴിഞ്ഞപ്പോള്‍ വാപ്പാനെ കയറി കണ്ടോട്ടെയെന്ന് സിഐയോട് ഞാൻ ചോദിച്ചിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എന്തിനാണെന്ന് ചോദിച്ചു. സമാധാനിപ്പിക്കാനാണെന്ന് പറഞ്ഞു. […]

Crime Latest

ബലാത്സംഗത്തിനിടെ ബോധംപോയി, അതേദിവസം സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു; ആളുമാറി അറസ്റ്റ്, വൻ ട്വിസ്റ്റ്

തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായ ആളല്ല യഥാർഥ പ്രതിയെന്ന് പോലീസ്.സ്വർണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്ബതിമാരാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികള്‍. സൈനുലാബ്ദീനെ റിമാൻഡുചെയ്തു. അപസ്മാര ലക്ഷണം കണ്ടതിനാല്‍ അനീഷയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ അറിയിച്ചു. കൊലപാതകക്കുറ്റത്തില്‍നിന്നു മാത്രമാണ് ആദ്യം അറസ്റ്റിലായ മണ്ണഞ്ചേരി അമ്ബനാകുളങ്ങര പുത്തൻവീട്ടില്‍ അബൂബക്കർ (68) […]

Latest

ആലപ്പുഴയില്‍ ട്രെയിനിന്റെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചനിലയില്‍

ട്രെയിനിലെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിലെത്തിയ ട്രെയിനിലെ എസ്4 കോച്ചിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. കോച്ച്‌ വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികള്‍ ഉടൻതന്നെ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശൗചാലയത്തില്‍വെച്ച്‌ ആരെങ്കിലും പ്രസവിച്ചശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാതാകാമെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ കോച്ച്‌ മാത്രം വേർപെടുത്തി ധൻബാദ് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തി.

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.