വി.ഡി. സതീശന് അഭിവാദ്യം: പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി
പെരുവയൽ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് പെരുവയലിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ വരുംനാളുകളിൽ സംസ്ഥാനത്ത് യു.ഡി.എഫ് കരുത്തുറ്റ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.
പെരുവയൽ ടൗൺ കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് പ്രമുഖ യു.ഡി.എഫ് നേതാക്കളായ നെച്ചിൽ തൊടികയിൽ ഹംസ, ബിനു എഡ്വൈഡ്, രവികുമാർ പനോളി, ഉനൈസ് അരീക്കൽ, അൻസാർ കൊണാറമ്പ്,ആബിദ് കൊണാറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

