താമരശ്ശേരി: ആരോഗ്യമന്ത്രി കെ. മുരളീധരൻ നിപ വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനം സംബന്ധിച്ച ഒരു ന്യൂസ്ചാനലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ കമന്റിട്ട സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. താമരശ്ശേരി സ്വദേശി തേറ്റാമ്പുറം വിപിനിനെതിരെയാണ് കലാപമുണ്ടാക്കുന്ന തരത്തിൽ പ്രകോപനം സൃഷ്ടിച്ചതിനുള്ള കുറ്റം ചുമത്തി താമരശ്ശേരി പോലീസ് കേസെടുത്തത്. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി താമരശ്ശേരി പോലീസിൽ ശനിയാഴ്ച നൽകിയ പരാതിയിലാണ് നിയമനടപടി.
