whatsapp chat
Call now
Accident dead Latest

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ […]

Latest

ഇനി മോചനം: അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ഉടന്‍ നാട്ടിലെത്തിയേക്കും

റിയാദ്: സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനാകുന്നു. അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസിന് കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ […]

Accident Latest

കൊടുവള്ളിയിലും പരിസരങ്ങളിലും തെരുവ് നായ ആക്രമണം: കുട്ടികളടക്കം ഏഴുപേർക്ക് കടിയേറ്റു

കൊടുവള്ളി: കൊടുവള്ളിയിലും പരിസരങ്ങളിലുമായി തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പമ്പ്, കൊടുവള്ളി മുസ്‌ലിം യതീം ഖാന, ആക്കിപ്പോയിൽ ജുമാമസ്ജിദ്, കെ.എം.ഒ സ്കൂൾ ഗ്രൗണ്ട്, കിഴക്കോത്ത് ജുമാമസ്ജിദ്, മദ്റസ ബസാർ പരിസരങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.പാലക്കുറ്റി പുളിപാറക്കൽ ഫാത്തിമ സുഹാനക്ക് (19) കൊടുവള്ളി മുസ്‌ലിം യതീംഖാനക്ക് സമീപത്ത് വെച്ചാണ് കടിയേറ്റത്. കൊടുവള്ളി കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി ത്വയ്യിബിന് (16) കെ.എം.ഒ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കടിയേറ്റത്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പെട്രോൾ […]

Latest

ജനങ്ങൾക്ക് വീണ്ടും പ്രഹരം; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. പരിഷ്കരിച്ച വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഇത് ജനങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയോളം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയുള്ള പുതിയ […]

Latest

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ പറഞ്ഞു. ‘വി ഡി സതീശന്‍ ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്. വി ഡി സതീശന്‍ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും […]

Latest

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് […]

Latest

വാക്ക് പാലിച്ച് സതീശൻ സർക്കാർ; ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചു. […]

Latest

18-5-2026📜Indian News Time📜

ബംഗാൾ സത്യപ്രതിജ്ഞയിൽ പാലിക്കാത്ത കേന്ദ്ര ഉത്തരവ്; തമിഴ്‌നാട്ടിലും കേരളത്തിലും മാത്രം ആദ്യം വന്ദേമാതരം 🔴തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരമാണ് ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. […]

Latest

വി ഡി സതീശന്‍ ജിക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍; എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലായിരുന്നു എക്സ്പോസ്റ്റിലെ വരികൾ. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.