whatsapp chat
Call now
Accident Latest

നടുവണ്ണൂർ വെള്ളിയൂരിൽ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.

🔴ഇന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് അപകടം.

പേരാമ്പ്ര ഭാഗത്തേക്ക് പോകുവായിരുന്ന ലിമിറ്റഡ് ബസ്സും ഉള്ളിയേരി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിയും ഇടിച്ചു. ഇടിയുടെ അഘാധത്തിൽ ടാങ്കർ ലോറിയുടെ കേബിനിൽ കുടുങ്ങിയ ഡ്രൈവറെയും ബസ്സിന്റെ ക്യാബിനിൽ കുടുങ്ങിയ സ്ത്രീയെയും പേരാമ്പ്രൽ നിന്നും കൊയിലാണ്ടിയിൽ നിന്നും വന്ന അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ കട്ട് ചെയ്തു രക്ഷപ്പെടുത്തി.

ഇടിയുടെ അഘാധത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.

കൊയിലാണ്ടി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു വി കെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കൊയിലാണ്ടി നിലയത്തിൽ നിന്നും SFRO സജിൻ,FRO മാരായ ജിനീഷ് കുമാർ,സുകേഷ് കെ ബി, നിധിപ്രസാദ് ഇ എം, സിജിത്ത് സി,സുജിത്ത് എസ്പി,നവീൻ കുമാർ, ഹോംഗാർഡമാരായ ഓംപ്രകാശ്, അനിൽകുമാർ, ടി പി ബാലൻ, ഷൈജു ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
……………………

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.