whatsapp chat
Call now
Latest

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു

ന്യൂ ഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.

പെട്രോളിന് കൊല്‍ക്കത്തയില്‍ 108.74 രൂപയും മുംബൈയില്‍ 103.67 രൂപയുമായി. ഡീസലിന് കൊല്‍ക്കത്തയില്‍ 95.13 രൂപയും മുംബൈയില്‍ 93.14 രൂപയും ചെന്നൈയില്‍ 95.25 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി.

കോഴിക്കോട് നഗര പ്രദേശങ്ങളില്‍ പെട്രോളിന് 109.07 രൂപയും ഡീസലിന് 97.96 രൂപയും കോഴിക്കോട് ഗ്രാമീണ മേഖലയില്‍ പെട്രോളിന് 109.37 രൂപയും ഡീസലിന് 98.23 രൂപയുമാണ് വില

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.