കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി പി. കെ. ഫിറോസ് എംഎൽഎ ഒരുക്കിയ ‘സ്നേഹസമ്മാനം’ മണ്ഡലതല വിതരണോദ്ഘാടനം നടന്നു.
മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളുടെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലേക്കുള്ള കിറ്റുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പുതിയ അധ്യയന വർഷത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്നേഹസമ്മാനം’ നൽകുന്നത്.
പ്രവേശനോത്സവത്തിന്റെ മണ്ഡലതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ജി.എം.എൽ.പി. സ്കൂൾ കൊടുവള്ളിയിൽ നടക്കും.
കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ നടന്ന വിതരണ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു അനിൽകുമാർ, ദിലീപ് പൂളക്കോട്ടിൽ, സഫീറ, ജെസിയ ടീച്ചർ, കാവ്യ വി.ആർ., സഫീന പി.കെ., മിനി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, ബുഷ്റ, ജഗ ജീവൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
പ്രസിദ്ധീകരണത്തിന്
31.05.2026


