whatsapp chat
Call now
Crime Latest

നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു, ലോറി പിടിയില്‍

കൊയിലാണ്ടി: മാഹിയില്‍ നിന്നു നികുതി വെട്ടിച്ച് കടത്തിയ ഡീസലുമായെത്തിയ ലോറി ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി. ജിഎസ്ടി വകുപ്പിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കാനുള്ള ശ്രമത്തില്‍ അമിത വേഗതയില്‍ പാഞ്ഞ ലോറി വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു.
ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. കെഎല്‍ 18 എബി 1317 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നന്തിക്കടുത്ത് വാഹന പരിശോധനക്കിടെ ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ വാഹനം ഇടിച്ചു തകര്‍ക്കാനുള്ള ശ്രമം ഉണ്ടായി. എന്നാല്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്ത ജിഎസ്ടി വകുപ്പുകാര്‍ ലോറിക്ക് കുറുകെ വാഹനമിട്ട് തടഞ്ഞു. എന്നാല്‍ ലോറി വെട്ടിച്ച് അമിത വേഗതയില്‍ കുതിച്ചു പായുന്നതിനിടെയാണ് മതിലില്‍ ഇടിച്ച് നിന്നത്. കൊല്ലം-നെല്ല്യാടി റോഡില്‍ നരിമുക്കില്‍ വലിയ വയലില്‍ പ്രീതാ സൗധത്തില്‍ പി.കെ ശിവന്റെ വീട്ടു മതിലാണ് ഇടിച്ചു തകര്‍ത്തത്. ലോറി ഡ്രൈവറും ലോറിയിലുണ്ടായിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെട്ടു. ആറായിരം ലിറ്റര്‍ ഡീസല്‍ ലോറിയില്‍ നിന്നു കണ്ടെത്തി. ലോറി ഡ്രൈവര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം. ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി.ലിതീഷ്, പി.കെ.ഷിജില്‍ കുമാര്‍, ഡ്രൈവര്‍ രാഗേഷ് തുടങ്ങിയവരാണ് ജിഎസ്ടി സംഘത്തിലുണ്ടായിരുന്നത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
-സുധീര്‍ കൊരയങ്ങാട്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.