whatsapp chat
Call now
Latest weather

കാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. മുന്‍കരുതല്‍ നടപടിയായി കാസര്‍കോട് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. അതേസമയം വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലാ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. 52 ദിവസം ട്രോളിങ് തുടരുന്നതിനാല്‍ നാളെ മുതല്‍ ചെറുവള്ളങ്ങള്‍ കടലിലിറങ്ങും. യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകാം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. ട്രോളിങ് നിലവില്‍ വരുന്നതോടെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസുമായി സഹകരിച്ച് നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ജൂലൈ 31 വരെ 61ദിവസത്തേക്ക് പരമ്പരാഗത യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.