അന്തർദേശീയ യോഗദിനം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സാമൂചിതമായി ആചരിച്ചു. ബി ആർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യോഗാചാര്യൻ ശബരിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് കെ ഷീബ, സ്കൂൾ പി ആർ ഒ ടി പ്രഭാകരൻ, മാനേജർ സി ഹാരിസ്, ലസിത കെ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് വിവിധ യോഗമുറകൾ അഭ്യസിക്കാൻ പരിശീലനം നൽകി.
അന്തർദേശീയ യോഗദിനം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സാമൂചിതമായി ആചരിച്ചു


