whatsapp chat
Call now
Accident Latest

വെനസ്വേലയില്‍ വന്‍ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി, വന്‍ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. വൈകീട്ട് തുടര്‍ച്ചയായുണ്ടായ ഭൂചനലത്തില്‍ തലസ്ഥാനമായ കാരക്കാസില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരീബിയന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. മെറൊണിന് സമീപം മോണ്ടാല്‍ബണിനടുത്തായിരുന്നു പ്രഭവ കേന്ദ്രം. ഏകദേശം 13 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കന്റുകള്‍ക്ക് ശേഷമായിരുന്നു 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം. മൊറേണിന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മേഖലയാണ് രണ്ടാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.