
സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ AITUC ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്പെഷ്യൽ സ്കൂൾ ആയമാർക്കായി പരിശീലനപരിപാടി നടത്തി. കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള റെഹ്മാനിയ സ്പെഷ്യൽ സ്കൂളിൽ വെച്ച് നടന്ന പരിശീലനത്തിന് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം ജീവനക്കാർ പങ്കെടുത്ത പരിപാടി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി പി സബീറ അധ്യക്ഷത വഹിച്ചു. റെഹ്മാനിയ സ്കൂൾ പ്രിൻസിപ്പൽ കെ എം ഉമ്മർ മാസ്റ്റർ, റിസോഴ്സ് അധ്യാപിക മായ എസ് എന്നിവർ സംസാരിച്ചു. അനസ് കെ പി, ലസിത കെ, ബദിരിയ എം കെ, നൂർജഹാൻ എം, സാന്ദ്ര രാജൻ എന്നിവർ വിവിധ സെഷനുകൾക്ക് ക്ലാസ്സെടുത്തു.


