മാസ്റ്റർ ജനസമ്പർക്ക പരിപാടിയുമായി എം.എൽ.എ
പെരുമണ്ണ: സാധാരണക്കാരുടെ പരാതികളും പരിഭവങ്ങളും നേരിൽ കേട്ടും മിക്ക പരാതികൾക്കും പരിപാടിയിൽ വെച്ച് തന്നെ പരിഹാരം കണ്ടും മാതൃകയാവുകയാണ് കുന്ദമംഗലം എം.എൽ.എ റസാഖ് മാസ്റ്റർ. അധികാരത്തിലേറി മാസങ്ങൾക്കകം തന്നെ മുഴുവൻ പഞ്ചായത്തിലും ജനങ്ങളുമായി നേരിട്ട് സിറ്റിംഗ് നടത്തിയാണ് പരാതികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണയിൽ നടന്ന മുഖാമുഖത്തിൽ ഗ്രീൻഫീൽഡ് ഹൈവെ, വെള്ളായിക്കോട്-മുളപ്പുറം പാലം, ആയുർവ്വേദ ആശുപത്രി, പാലാഴി-പുത്തൂർമഠം, മാങ്കാവ് – കണ്ണിപറമ്പ് തുടങ്ങിയ പ്രധാന റോഡുകൾ വീതികൂട്ടൽ, ചാലിയാർ – മാമ്പുഴ ടൂറിസം തുടങ്ങി നൂറുകണക്കിന് അപേക്ഷകളാണ് […]
