whatsapp chat
Call now
Latest

വിമാനത്തിന് സമീപം റണ്‍വേയില്‍ കുന്തിച്ചിരുന്ന് മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്, വീഡിയോ

ബിഹാറിലെ ദർഭംഗ വിമാനത്താവളത്തില്‍ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വീഡിയോയില്‍ ഒരു വിമാനത്തിന് സമീപത്ത് റണ്‍വേയില്‍ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്ന ഒരു വൃദ്ധനെ കാണാം. അദ്ദേഹം വിമാനത്തില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി. കോക്ക്പിറ്റില്‍ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയില്‍, […]

Latest

അപകടത്തിനുശേഷം തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ച്‌ നാട്ടുകാര്‍

ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച്‌ ഗ്രാമവാസികള്‍. ബിഹാർ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാൻ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ മന്ത്രി സമയത്ത് എത്തിയില്ല എന്നാരോപിച്ചാണ് ജനങ്ങള്‍ അക്രമാസക്തരായത് എന്നാണ് വിവരം. ബിഹാറിലെ നളന്ദ ജില്ലയില്‍ ഉള്‍പ്പെട്ട ജോഗിപുർ മലാവൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്ബത് ഗ്രാമവാസികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു […]

Latest

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് വൻ ജനപങ്കാളിത്തം, ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരും നേതാക്കളും ഒന്നടങ്കം പങ്കെടുക്കാൻ തീരുമാനം

ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയില്‍ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം.രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തലിലാണ് നേതാക്കള്‍ ഒന്നടങ്കം പങ്കെടുക്കാനുള്ള തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും. ഏഴാം ദിവസത്തിലേക്ക് കടന്ന രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യ […]

Latest

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.