ആര്‍.ബി.ഐയുടെ പുതിയ നീക്കം: ട്രഷറി ബില്ലുകളിലും ഇനി എസ്.ഐ.പി
ട്രഷറി ബില്‍ അഥവാ ടി ബില്‍ സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് ടി ബില്ലുകള്‍. സ്ഥിര വരുമാന പദ്ധതികള്‍ക്ക് സമാനമായ സുരക്ഷിത നിക്ഷേപ സാധ്യതയുമാണ്. സർക്കാരിന്റെ അടിയന്തിര സാമ്ബത്തിക ആവശ്യങ്ങള്‍ക്കായി വിപണിയില്‍നിന്ന് കടമെടുക്കാനാണ് ഇവ പുറത്തിറക്കുന്നത്. ധനകമ്മി കുറയ്ക്കുന്നതിനും വിപണിയില്‍ പ്രചാരത്തിലുള്ള കറൻസികളുടെ നിയന്ത്രണത്തിനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. വിപണി ഇടപെടല്‍ വഴി(ഓപ്പണ്‍ മാർക്കറ്റ് ഓപ്പറേഷൻ)യാണ് റിസർവ് ബാങ്ക് ടി ബില്ലുകള്‍ പുറത്തിറക്കുന്നത്.ഹ്രസ്വകാല ട്രഷറി ബില്‍ വാങ്ങാൻ വ്യക്തികള്‍ക്ക് ചുരുങ്ങിയത് 25,000 രൂപയെങ്കിലും മുടക്കണമെന്നാണ് […]
